|
കുളപ്പുള്ളി-വല്ലപ്പുഴ-എഴുവന്തല-മാരായമംഗലം ..വഴി വരുമ്പോള്‍ കാണാമിത് |
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലാണ് പ്രകൃതിരമണീയമായ എഴുവന്തല ഗ്രാമം.വടക്ക് കാളന്‍കുന്ന്(നരിമടക്കുന്ന്),തെക്ക് മുതുക്കുന്നി കുളം,കിഴക്ക് മൂപ്പത്ത് പെരുവഴിപ്പുരയും അത്താണിയും,പടിഞ്ഞാറ് ഇടുതറ തോട് എന്നിങ്ങനെയാണ് അതിര്‍ത്തികള്‍.വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നാക്കഗ്രാമമായ എഴുവന്തല നെല്ലായ ഗ്രാമപഞ്ചായത്തില്‍പ്പെടുന്നു.മിക്കവാറും എല്ലാവീട്ടിലും ഒരു ഗവണ്മെന്റ് ജീവനക്കാരന്‍ ഉണ്ടാകും.കൃഷിക്കാരും തൊഴിലാളികളും ആണ് ഭൂരിഭാഗം പേരും.
|
മാരായമംഗലം റോഡ് |
|
കല്‍തൊട്ടി....മാരായമംഗലം റോഡരികില്‍.. |
|
ഞാളച്ചിറ ശിവക്ഷേത്രം-ചെമ്മംകുഴി റോഡരികില്‍ |
വല്ലില്ലത്ത് നാരായണന്‍ നായര്‍,കരുവന്നൂര്‍ രാമന്‍കുട്ടിപ്പണിക്കര്‍,പൂവത്തിന്‍കുഴി സൈതാലിപ്പുഹാജി എന്നിവരായിരുന്നു ആദ്യകാലപലചരക്കുകച്ചവടക്കാര്‍. എഴുവന്തല വായനശാലക്കടുത്ത് ചേക്കുട്ടി വാണിയക്കച്ച വടം നടത്തിയിരുന്നു.
റോഡ് ഗതാഗതം: രാമഗിരിക്കോട്ട(മരുതൂരിന്
2km വടക്ക്)യില്‍നിന്ന് പാലക്കാട് കോട്ടയിലേക്ക് ടിപ്പുസുല്‍ത്താനും പട്ടാളക്കാരും പോയിരുന്ന പാതയാണ് ഇപ്പോഴത്തെ കൊപ്പം- പേങ്ങാട്ടിരി റോഡ്.
1977-ല്‍ ഇത്
PWD ഏറ്റെടുത്ത് നന്നാക്കി.
1981-83 കാലത്താണ് വയല്‍നിരപ്പില്‍നിന്നും റോഡ് മണ്ണിട്ടുയര്‍ത്തിയത്.
1980-ല്‍ ‘കവിത’ബസ് കുലുക്കല്ലൂര്‍ മുതല്‍ ചെര്‍പ്പുളശ്ശേരി വരെ ഓടി സ്ഥിരവാഹനഗതാഗതം ആരംഭിച്ചു.
1984-ഓടെ ബസ്സുകള്‍ വ്യാപകമായി.
2001 മെയ്
6-ന് കുലുക്കല്ലൂര്‍ റെയില്‍വേഗേറ്റ് തുറന്നതോടെ പാലക്കാട് -കോഴിക്കോട് റൂട്ടില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വഴിയായി ഇത്.എഴുവന്തല-മാരായമംഗലം സ്കൂള്‍ റോഡ്
1952 ഫെബ്രുവരിയില്‍ പുറയന്നൂര്‍ മനക്കലെ നാരായണന്‍ നമ്പൂതിരി നിര്‍മ്മിച്ചു.കുളപ്പുള്ളി‘
SIMCO ‘കമ്പനിയില്‍നിന്ന് കയിലിയാട് ,വല്ലപ്പൂഴ,ചെമ്മംകുഴി,എഴുവന്തല,കാളങ്കുന്ന് കൈതൊട്ടി വഴിയാണ് ഈ റോഡ്..
വൈദ്യുതി:1981 ജുലായ്
30-ന് ആണ് കറന്റ് എത്തിയത്.ഇ.പി.ഗോപാലന്‍,
MLA ആണ് എ.ഡി.എല്‍.പി.സ്കൂള്‍ റോഡിലെ ട്രാന്‍സ്ഫോര്‍മര്‍ ഉദ്ഘാടനം ചെയ്തത്.
മൂപ്പത്ത് പെരുവഴിപ്പുര,അത്താണി,കിടക്കക്കല്ല് സ്ഥലനാമചരിത്രം:ഏറനാടന്‍ രാജാവ് ,കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് പോയിരുന്നത് തൃത്താല,തൃത്താലക്കൊപ്പം,വണ്ടുംതറ,മുളയംകാവ് വഴിയായിരുന്നു.മുളയങ്കാവില്‍ രാജാവിന് വിശ്രമ സങ്കേതമുണ്ടായിരുന്നു.കുലുക്കല്ലൂര്‍ വിട്ടാല്‍ രാജാവിന് അകമ്പടിസേവിക്കാന്‍ ഈ പ്രദേശത്തെ ഏഴ് തറവാട്ടിലെ കാരണവന്മാര്‍ ഉണ്ടായിരുന്നു.ആ തറവാടുകളെ ‘ഏഴ് വന്‍തലക്കാര്‍‘ എന്നുവിളിച്ചുപോന്നു.ഇതു ലോപിച്ചാണ് സ്ഥലനാമം ഉണ്ടായത്.1.അടുകുര്‍ശ്ശി കളരിക്കല്‍ 2.കുറുപ്പന്മാര്‍ 3.മൂപ്പത്തോര്‍ 4.ഭട്ടിത്തൊടി 5.ചിറ്റോടി അച്ചന്‍ 6.തോടുകാട്ടില്‍ 7.കരളമ്പറ്റ അമ്മാന്‍..ഇവരായിയുന്നു ആ പ്രമുഖര്‍.
I have seen several places in the world......but I never seen a sunrise like what I enjoyed in my village....never seen a sunset what I shared with my friends in my village...never seen a scenery better than a scene what I got in my childhood....ente gramam...this not a nostalgia...
മറുപടിഇല്ലാതാക്കൂനന്ദി........നമ്മുടെ ഗ്രാമവും ചരിത്രത്തില്‍ ഉണ്ടെന്നതില്‍ നമുക്ക് അഭിമാനിക്കാം......
മറുപടിഇല്ലാതാക്കൂ