2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച
KALATHILTHODI AND PAANA
എഴുവന്തലയിലെ പ്രധാന ദേശോത്സവമാണ് പാന. നാലുവര്‍ഷത്തില്‍ ഒരിക്കലാണീ അനുഷ്ഠാനം നടത്തുക.എണങ്ങനാംകുര്‍ശ്ശി കളത്തുംപടിക്കല്‍ ആണ് പാനക്കണ്ടം.(പാന നടത്തുന്ന സ്ഥലം) .പണ്ട് ഇവിടെ ഒരു ബ്രാഹ്മണഗൃഹം ഉണ്ടായിരുന്നു അത് മനോഹരമായിരുന്നു എന്ന് അവശിഷ്ടങ്ങള്‍ കണ്ടാല്‍ത്തന്നെ അറിയാം.ഈ മനക്കലെ നമ്പൂതിരി വേദപാരായണത്തിനുപോയ തക്കതില്‍ ,അവിടത്തെ നായര്‍കാര്യസ്ഥനെ വളച്ച് ,നാടുവാഴി ..സുന്ദരിയായ അന്തര്‍ജനത്തെ തട്ടിക്കൊണ്ടുവന്ന് ബലാല്‍ക്കാരം ചെയ്തു.കുഞ്ചു എന്ന ഈ നായരുടെ സഹായത്തിന് നാരയണന്‍ ആശാരിയും തെയ്യന്‍ ചെനാരും സഹായം ചെയ്തത്രേ.മരണപ്പെട്ട ഭാര്യയെചൊല്ലി ദുഖിതനും പ്രതികരിക്കാകാത്തവനുമാക്കപ്പെട്ട ബ്രഹ്മണന്‍ , വീടുപേക്ഷിച്ച് എങ്ങോട്ടോപോയി. മന തകര്‍ന്നടിഞ്ഞു..എന്ന് ഒരു ഐതിഹ്യം പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇന്ന് പാനയുടെ സമയത്ത് പാനപ്പിടുത്തം,തോറ്റം എന്നിവക്ക് അവകാശം നായന്മാര്‍ക്കാണ്. പാനത്തണ്ട് നിര്‍മ്മാണം(ആശാരി),മാറ്റ് നല്‍കല്‍(വെളുത്തേടത്ത് നായര്‍),പാനക്കഞ്ഞിക്ക് പാളകുത്തല്‍(പാണന്‍)..തുടങ്ങിയവക്ക് പല ജാതിക്കൂട്ടായ്മകളുടെ അവകാശമുണ്ട്.പാന പണ്ട് നടത്തിയിരുന്നത് സാമൂതിരിക്കോവിലകം വക തൃത്താലദേവസ്വം കാര്യസ്ഥന്‍ കൊണ്ടുവരുന്ന 1000 രൂപ കൊണ്ടായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പാന ഇത്തവണ ഉണ്ട്. ഏവരേയും ക്ഷണിക്കുന്നു.വിഷുവിനു മുന്‍പാണ് പാന നടക്കുക
മറുപടിഇല്ലാതാക്കൂmash,,,,,,,,,,, gambheeeeeeeram..........
മറുപടിഇല്ലാതാക്കൂsuresh where are you please post more............
മറുപടിഇല്ലാതാക്കൂSure...I was in Vacation fever
മറുപടിഇല്ലാതാക്കൂ