അറയില്‍ കാവിനടുത്തുനിന്നും വായനശാലയും റോഡും കടകളും കാണാം |
അറയിലമ്പല്‍ത്തില്‍ നിന്നും പടിഞ്ഞാട്ട് പാടത്തുകൂടെ പോയാല്‍ കളത്തുംപടിക്കുമുമ്പിലൂടെ അഞ്ചാംവേലക്കണ്ടത്തിലെത്തും. |
കിഴക്കേതൊടി പേരുകേട്ട ഒരു തറവാടായിരുന്നു.എട്ടുകെട്ടായിരുന്നു വീട്.അവിടത്തെ അറയിലുണ്ടായിരുന്ന ഭഗവതീബിംബത്തെ അക്കാലത്തെ ഗൃഹനാഥനായ കുഞ്ചുണ്ണിനെടുങ്ങാടി വീടിനു പുറത്ത് ക്ഷേത്രം നിര്‍മ്മിച്ച് കുടിയിരുത്തി.ഇന്ന് അറയില്‍ കാവ്, നവീകരണക്രിയകള്‍ നടത്തി നല്ല നിലയിലാണ്.എഴുവന്തല വായനശാലയില്‍നിന്ന് നേരേ തെക്കുഭാഗത്ത് 300 മീറ്റര്‍ അടുത്താണ് വയല്‍ക്കരയില്‍ ഈ ക്ഷേത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ