2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

ADLP SCHOOL , EZHUVANTHALA




വജ്രജൂബിലി ആഘോഷം:കുഞ്ഞുണ്ണി എഴുത്തശ്ശന്‍ നഗര്‍. 


ആദിദ്രാവിഡ ലോവര്‍ പ്രൈമറി സ്കൂള്‍ എന്നാണ് പൂര്‍ണമായ പേര്‍                                                         .കള്ളിവളപ്പില്‍ നാരായണന്‍ എന്ന അപ്പുകുട്ടനെഴുത്തശ്ശന്‍ ആണ് സ്ഥാപകന്‍.പട്ടിശ്ശീരിക്കടുത്ത് നരിമടയുടെ സമീപം കുറുക്കങ്കുന്നില്‍ , ബന്ധുവായ ചേലക്കാട്ടുതൊടി കൃഷ്ണനെഴുത്തശ്ശന്റെ സ്ഥലത്ത്,ഹരിജന്‍കുട്ടികളെ നിലത്തെഴുത്തും മറ്റും പഠിപ്പിക്കാനാണ് ഇത് തുടങ്ങിയത്.                                                                                                                                                                                                                                                                                                                                                                1914-ഓടെ ഈ നാട്ടെഴുത്തുപള്ളിക്കൂടം  വിളക്കത്രക്കാരുടെ പറമ്പിലേക്ക് മാറ്റി.ഇന്നീ സ്ഥലം പഴയ ചരിത്രവും പേറി ‘സ്കൂള്‍പറമ്പ്’ എന്ന് അറിയപ്പെടുന്നു.വലിയതൊടി ശിവന്‍ നായര്‍,മക്കര ഭാര്‍ഗവിയമ്മ എന്നിവരുടെ വളപ്പുകള്‍ക്കിടയിലാണ് ഇന്നീ പ്രദേശം.ഓലപ്പുര പൊളിഞ്ഞുവീണ് ഒരു കുട്ടി മരിച്ചതിനെതുടര്‍ന്ന് ഈ “പഞ്ചമസ്കൂള്‍“ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി.ഇത് 1935 നടുത്താണ്.കണ്ണേറിപ്പള്ളിയാലില്‍ എന്ന കൃഷിസ്ഥലമായിരുന്നു മുന്‍പിവിടം.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിനുകീഴിലായിരുന്നു അക്കാലത്ത് സ്കൂള്‍.1957-ല്‍ അഞ്ചാം ക്ലാസ് എടുത്തുകളഞ്ഞു.1976-ല്‍ ഓടിട്ടു.1972-73 കാലത്താണ് നാലാം ക്ലാസ്ബ്ലോക്ക് പണിതത്.1975 മാര്‍ച്ച് 7,8,9 തിയ്യതികളില്‍ മൂന്നുദിനം നീണ്ടുനിന്ന സ്കൂള്‍ വജ്രജൂബിലി, ബാലന്‍ നെടുങ്ങാടിമാസ്റ്റര്‍,കുട്ടനെഴുത്തശ്ശന്‍ മാസ്റ്റര്‍ എന്നിവരുടെ റിട്ടയര്‍മെന്റിനോടനിബന്ധിച്ചു നടന്നത്                                                                                          ഒരു ചരിത്രസംഭവമായിരുന്നു.                                                                                         



ശങ്കരന്‍ മാഷിന്റെ റിട്ടയര്‍മെന്റ് വേളയില്‍ ഗോവിന്ദന്മാഷിനുപഹാരം നല്‍കുന്നു. ബാലന്‍ നേടുങ്ങാടി മാസ്റ്റര്‍,സൂര്യന്‍ മാഷ്,ഗോവിന്ദന്‍ മാഷ്,മൂപ്പത്ത് രാമചന്ദ്രന്‍ മാഷ്,തച്ചന്‍പറമ്പ് ശങ്കരന്‍ മാഷ്,വാലിപ്പറമ്പില്‍ ശങ്കരന്‍ മാഷ്,സി.വി.ഉണ്ണികൃഷ്ണന്‍.
നില്‍ക്കുന്നത്: കുട്ടന്‍ മാഷ്,ബാലന്നെടുങ്ങാടി മാഷ്             ഇരിക്കുന്നവര്‍:ശങ്കരന്‍ മാഷ്,നോവിന്ദനെഴുത്തശ്ശന്‍ മാഷ്,സ്ഥാപകനും മാനേജറുമായ അപ്പുകുട്ടനെഴുത്തശ്ശന്‍,നാണിട്ടീച്ചര്‍
വജ്രജൂബിലി ഉദ്ഘാടനപരിപാടി:AEO ലാസര്‍,കോഴിക്കോട് RDD ചിത്രന്‍ നമ്പൂതിരിപ്പാട്,കുറുമാപ്പിള്ളി കേശവന്‍ നമ്പൂതിരിപ്പാട്,ചിറയില്‍ റാമകൃഷ്ണന്‍ മാഷ്
നാരായണന്‍ എന്ന അപ്പുകുട്ടനെഴുത്തശ്ശന്‍  
സൂര്യന്‍ മാഷ്,കോയാമക്കുട്ടി മാഷ്, രാമചന്ദ്രന്‍ മാഷ്,ആലിമാഷ്,രാജലക്ഷ്മിടീച്ചര്‍
                                                                                                                                                                                                                                                                                     ഒലിക്കടവത്ത് മാധവന്‍ നായര്‍,കൃഷ്ണന്‍കുട്ടിമാഷ്,അമ്മുക്കുട്ടിടീച്ചര്‍,കടമൊഴിത്തൊടി കൃഷ്ണന്‍  മാഷ്,cv. ഗോവിന്ദനെഴുത്തശ്ശന്‍ മാഷ്(-1968), ബാലന്‍ നെടുങ്ങാടിമാഷ്(-1975), വാലിപ്പറമ്പില്‍ ശങ്കരന്‍മാഷ്,നാണിക്കുട്ടി ടീച്ചര്‍(1945-1981),K.കുട്ടനെഴുത്തശ്ശന്‍ മാഷ്(1949-1981),CV.അമ്മുണ്ണി ടീച്ചര്‍ ,നാരായണന്‍ മാഷ്,അബൂബക്കര്‍,പത്തനംതിട്ട(1972-73),ശ്രീദേവി, ഓമല്ലൂര്‍(1976-78),രാജലക്ഷ്മി കടമ്മനാട്(1982-87),രാധാകൃഷ്ണന്‍ ചെങ്ങന്നൂര്‍(1978-82),ആമിനാള്‍ ബീവി, പത്തനംതിട്ട,അമ്മത്തൊടി രവീന്ദ്രന്‍ മാഷ്,ശാന്തകുമാരി മനിശ്ശീരി,വില്ലത്ത് മാധവിയമ്മ,സൂര്യനാരായണന്‍(1969-2002) ,മുഹമ്മദ് അലി,കോയാമക്കുട്ടി(1975-2005),രാമചന്ദ്രന്‍(1972-2005),അച്യുതാനന്ദന്‍,മൂപ്പത്ത് മോഹനന്‍,TP.സുരേഷ് (sureshezhuvanthala@gmail.com),എന്നിവര്‍ ഇവിടത്തെ അധ്യാപകരായിരുന്നു.1972-73 കാലത്താണ് അറബിക് തുടങ്ങിയത്.അസ്മാബി (1972-75) ആണ് ആദ്യാറബിക് ടീച്ചര്‍.                                                                                                      ചിത്രങ്ങള്‍:രാജലക്ഷ്മി ടീച്ചര്‍,സൂര്യന്‍ മാഷ്,കുട്ടന്‍ മാഷ്,നാണിക്കുട്ടി ടീച്ചര്‍,ശ്രീദേവി ടീച്ചര്‍

2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

ARAYIL BHAGAVATHI TEMPLE

അറയില്‍ കാവിനടുത്തുനിന്നും വായനശാലയും റോഡും കടകളും കാണാം
അറയിലമ്പല്‍ത്തില്‍ നിന്നും പടിഞ്ഞാട്ട് പാടത്തുകൂടെ പോയാല്‍ കളത്തുംപടിക്കുമുമ്പിലൂടെ അഞ്ചാംവേലക്കണ്ടത്തിലെത്തും.

കിഴക്കേതൊടി പേരുകേട്ട ഒരു തറവാടായിരുന്നു.എട്ടുകെട്ടായിരുന്നു വീട്.അവിടത്തെ അറയിലുണ്ടായിരുന്ന ഭഗവതീബിംബത്തെ അക്കാലത്തെ ഗൃഹനാഥനായ കുഞ്ചുണ്ണിനെടുങ്ങാടി വീടിനു പുറത്ത് ക്ഷേത്രം നിര്‍മ്മിച്ച് കുടിയിരുത്തി.ഇന്ന് അറയില്‍ കാവ്, നവീകരണക്രിയകള്‍ നടത്തി നല്ല നിലയിലാണ്.എഴുവന്തല വായനശാലയില്‍നിന്ന് നേരേ തെക്കുഭാഗത്ത് 300 മീറ്റര്‍ അടുത്താണ് വയല്‍ക്കരയില്‍ ഈ ക്ഷേത്രം.

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

LAND OF SEVEN HEADS(ഏഴ് വന്‍തലകളുടെ നാട്)

കുളപ്പുള്ളി-വല്ലപ്പുഴ-എഴുവന്തല-മാരായമംഗലം ..വഴി വരുമ്പോള്‍ കാണാമിത്


പാലക്കാട്  ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലാണ് പ്രകൃതിരമണീയമായ എഴുവന്തല ഗ്രാമം.വടക്ക് കാളന്‍കുന്ന്(നരിമടക്കുന്ന്),തെക്ക് മുതുക്കുന്നി കുളം,കിഴക്ക് മൂപ്പത്ത് പെരുവഴിപ്പുരയും അത്താണിയും,പടിഞ്ഞാറ് ഇടുതറ തോട് എന്നിങ്ങനെയാണ് അതിര്‍ത്തികള്‍.വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നാക്കഗ്രാമമായ എഴുവന്തല നെല്ലായ ഗ്രാമപഞ്ചായത്തില്‍പ്പെടുന്നു.മിക്കവാറും എല്ലാവീട്ടിലും ഒരു ഗവണ്മെന്റ് ജീവനക്കാരന്‍ ഉണ്ടാകും.കൃഷിക്കാരും തൊഴിലാളികളും ആണ് ഭൂരിഭാഗം പേരും.                                                                                                                          

മാരായമംഗലം റോഡ്
കല്‍തൊട്ടി....മാരായമംഗലം റോഡരികില്‍..
ഞാളച്ചിറ ശിവക്ഷേത്രം-ചെമ്മംകുഴി റോഡരികില്‍
                                                                  വല്ലില്ലത്ത് നാരായണന്‍ നായര്‍,കരുവന്നൂര്‍ രാമന്‍കുട്ടിപ്പണിക്കര്‍,പൂവത്തിന്‍കുഴി സൈതാലിപ്പുഹാജി എന്നിവരായിരുന്നു ആദ്യകാലപലചരക്കുകച്ചവടക്കാര്‍. എഴുവന്തല വായനശാലക്കടുത്ത് ചേക്കുട്ടി വാണിയക്കച്ച വടം നടത്തിയിരുന്നു.                                                                                                                                                                                                                                                                                                                                            റോഡ് ഗതാഗതം: രാമഗിരിക്കോട്ട(മരുതൂരിന് 2km വടക്ക്)യില്‍നിന്ന് പാലക്കാട് കോട്ടയിലേക്ക് ടിപ്പുസുല്‍ത്താനും പട്ടാളക്കാരും പോയിരുന്ന പാതയാണ് ഇപ്പോഴത്തെ കൊപ്പം- പേങ്ങാട്ടിരി റോഡ്.1977-ല്‍ ഇത് PWD ഏറ്റെടുത്ത് നന്നാക്കി.1981-83 കാലത്താണ് വയല്‍നിരപ്പില്‍നിന്നും റോഡ് മണ്ണിട്ടുയര്‍ത്തിയത്.1980-ല്‍ ‘കവിത’ബസ് കുലുക്കല്ലൂര്‍ മുതല്‍ ചെര്‍പ്പുളശ്ശേരി വരെ ഓടി സ്ഥിരവാഹനഗതാഗതം ആരംഭിച്ചു.1984-ഓടെ ബസ്സുകള്‍ വ്യാപകമായി.2001 മെയ് 6-ന് കുലുക്കല്ലൂര്‍  റെയില്‍വേഗേറ്റ് തുറന്നതോടെ പാലക്കാട് -കോഴിക്കോട് റൂട്ടില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വഴിയായി ഇത്.എഴുവന്തല-മാരായമംഗലം സ്കൂള്‍ റോഡ് 1952 ഫെബ്രുവരിയില്‍ പുറയന്നൂര്‍ മനക്കലെ നാരായണന്‍ നമ്പൂതിരി നിര്‍മ്മിച്ചു.കുളപ്പുള്ളി‘ SIMCO ‘കമ്പനിയില്‍നിന്ന് കയിലിയാട് ,വല്ലപ്പൂഴ,ചെമ്മംകുഴി,എഴുവന്തല,കാളങ്കുന്ന് കൈതൊട്ടി വഴിയാണ് ഈ റോഡ്..                                                                                                                                                                                                               വൈദ്യുതി:1981 ജുലായ് 30-ന് ആണ് കറന്റ് എത്തിയത്.ഇ.പി.ഗോപാലന്‍,MLA ആണ്   എ.ഡി.എല്‍.പി.സ്കൂള്‍ റോഡിലെ ട്രാന്‍സ്ഫോര്‍മര്‍ ഉദ്ഘാടനം ചെയ്തത്.                                                                                                                                                                                         മൂപ്പത്ത് പെരുവഴിപ്പുര,അത്താണി,കിടക്കക്കല്ല്                                                                                                                                                                                                                                                                  സ്ഥലനാമചരിത്രം:ഏറനാടന്‍ രാജാവ് ,കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് പോയിരുന്നത് തൃത്താല,തൃത്താലക്കൊപ്പം,വണ്ടുംതറ,മുളയംകാവ് വഴിയായിരുന്നു.മുളയങ്കാവില്‍ രാജാവിന് വിശ്രമ സങ്കേതമുണ്ടായിരുന്നു.കുലുക്കല്ലൂര്‍ വിട്ടാല്‍ രാജാവിന് അകമ്പടിസേവിക്കാന്‍ ഈ പ്രദേശത്തെ ഏഴ് തറവാട്ടിലെ കാരണവന്മാര്‍ ഉണ്ടായിരുന്നു.ആ തറവാടുകളെ ‘ഏഴ് വന്‍തലക്കാര്‍‘  എന്നുവിളിച്ചുപോന്നു.ഇതു ലോപിച്ചാണ് സ്ഥലനാമം ഉണ്ടായത്.1.അടുകുര്‍ശ്ശി കളരിക്കല്‍ 2.കുറുപ്പന്മാര്‍ 3.മൂപ്പത്തോര്‍ 4.ഭട്ടിത്തൊടി 5.ചിറ്റോടി അച്ചന്‍ 6.തോടുകാട്ടില്‍ 7.കരളമ്പറ്റ അമ്മാന്‍..ഇവരായിയുന്നു ആ പ്രമുഖര്‍.                                                                        

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

KALATHILTHODI AND PAANA

 
എഴുവന്തലയിലെ പ്രധാന ദേശോത്സവമാണ് പാന. നാലുവര്‍ഷത്തില്‍  ഒരിക്കലാണീ അനുഷ്ഠാനം നടത്തുക.എണങ്ങനാംകുര്‍ശ്ശി കളത്തുംപടിക്കല്‍  ആണ് പാനക്കണ്ടം.(പാന നടത്തുന്ന സ്ഥലം) .പണ്ട് ഇവിടെ ഒരു ബ്രാഹ്മണഗൃഹം ഉണ്ടായിരുന്നു അത് മനോഹരമായിരുന്നു എന്ന് അവശിഷ്ടങ്ങള്‍ കണ്ടാല്‍ത്തന്നെ അറിയാം.ഈ മനക്കലെ നമ്പൂതിരി  വേദപാരായണത്തിനുപോയ തക്കതില്‍ ,അവിടത്തെ നായര്‍കാര്യസ്ഥനെ വളച്ച് ,നാടുവാഴി ..സുന്ദരിയായ അന്തര്‍ജനത്തെ തട്ടിക്കൊണ്ടുവന്ന് ബലാല്‍ക്കാരം ചെയ്തു.കുഞ്ചു എന്ന ഈ നായരുടെ സഹായത്തിന് നാരയണന്‍ ആശാരിയും തെയ്യന്‍ ചെനാരും സഹായം ചെയ്തത്രേ.മരണപ്പെട്ട ഭാര്യയെചൊല്ലി ദുഖിതനും പ്രതികരിക്കാകാത്തവനുമാക്കപ്പെട്ട ബ്രഹ്മണന്‍ , വീടുപേക്ഷിച്ച് എങ്ങോട്ടോപോയി. മന തകര്‍ന്നടിഞ്ഞു..എന്ന് ഒരു ഐതിഹ്യം പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇന്ന് പാനയുടെ സമയത്ത് പാനപ്പിടുത്തം,തോറ്റം എന്നിവക്ക് അവകാശം നായന്മാര്‍ക്കാണ്. പാനത്തണ്ട് നിര്‍മ്മാണം(ആശാരി),മാറ്റ് നല്‍കല്‍(വെളുത്തേടത്ത് നായര്‍),പാനക്കഞ്ഞിക്ക് പാളകുത്തല്‍(പാണന്‍)..തുടങ്ങിയവക്ക് പല ജാതിക്കൂട്ടായ്മകളുടെ അവകാശമുണ്ട്.പാന പണ്ട് നടത്തിയിരുന്നത് സാമൂതിരിക്കോവിലകം വക തൃത്താലദേവസ്വം കാര്യസ്ഥന്‍ കൊണ്ടുവരുന്ന 1000 രൂപ കൊണ്ടായിരുന്നു.

2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

ERIPURAM TEMPLE



എരിപുരം അമ്പലം ഏറെക്കുറെ ഗ്രാമത്തിന്റെ മധ്യത്തിലാണ്.ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് തകര്‍ത്തതാണത്രെ ക്ഷേത്രം.പിന്നീട് കാടുപിടിച്ചുകിടന്നു.OP.രാമകൃഷ്ണന്‍,പാറക്കണ്ണി കുട്ടന്‍,VP.ഉണ്ണികൃഷ്ണന്‍,ചന്തു,KPജനാര്‍ദ്ദനന്‍ എന്നിവരൊക്കെ ചേര്‍ന്നാണ് ഒരു മണ്ഡലമാസക്കാലത്ത് ഇവിടെ വീണ്ടും വിളക്കുതെളിയിച്ചത്. 1986 ലെ പുനപ്രതിഷ്ഠക്കുശേഷമാണ്  ഇപ്പോള്‍ കാണുന്ന     രൂപത്തില്‍ ക്ഷേത്രം മാറിയത്. കുഞ്ചുണ്ണിമാസ്റ്റര്‍,അയ്യപ്പന്‍ മാസ്റ്റര്‍(അപ്പുട്ടിമാഷ്),ജവാന്‍ കുട്ടനെഴുത്തശ്ശന്‍,രാജഗോപാലന്‍ നായര്‍ എന്നീ പേരുകള്‍ അമ്പലപുരോഗതീചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടും.കുട്ടിക്കാലത്ത് ആടിനെ മേക്കലും കളിയുമെല്ലാം അമ്പലപ്പറമ്പിലായിരുന്നു.ചട്ടിപ്പന്തുകളിക്കുള്ള ചില്ലോടുകഷണങ്ങള്‍ ഇവിടന്നാണ് ശേഖരിക്കുക.അന്ന് ക്ഷേത്രക്കുളത്തിന്റെ പടവുകള്‍ കുറെ ഉണ്ടായിരുന്നു.തിരുവാതിര കുളിക്കാന്‍ പെണ്ണുങ്ങളും കുട്ടികളും കുളത്തിലേക്കാണ് വന്നിരുന്നത്.അമ്പലത്തിനുമുന്നിലൂടെയായിരുന്നു റോഡിലെത്താനുള്ള ഒരു പ്രധാന വഴി.ഈ റോഡ് റ്റിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് നിര്‍മ്മിച്ചതാണ്.ഐതിഹ്യം: പണ്ട് ഇവിടം നിബിഡവനമായിരുന്നു.ഉത്തമന്‍ എന്ന ബ്രാഹ്മണന്‍ ഗൃഹം പണിയുകയും(എരിപുരം മന...?!) നരസിംഹ-ഗണപതിമാരെ പ്രതിഷ്ഠിക്കുകയും ചെയ്തു.ചരിത്രം:കണ്ണമ്പ്രാന്തിരി ഒരു ആദ്യകാലശാന്തിക്കാരനായിരുന്നു.അന്ന് കഴകം മാരയമംഗലക്കാരാണ്.കരുവന്നൂര്‍ കൃഷ്ണന്‍കുട്ടിപ്പണിക്കരുടെ മരുമകന് ,Indian Oil Corporation -ല്‍ ജോലികിട്ടിയതിന്റെ ഉപകാരസ്മരണക്കാണ് ചുറ്റുമതില്‍ പണിതത്.മൂന്ന് കടവുകെട്ടിത്തിരിച്ച കുളം മനോഹരമായിരുന്നു.കുളത്തിന്റെ വടക്കുകിഴക്കേ മൂലയില്‍നിന്ന് ക്ഷേത്രക്കിണറിലേക്ക് ഒരു ഗുഹ ഉണ്ടായിരുന്നത്രേ.കുളത്തില്‍ ഒരു ചീങ്കണ്ണി താമസിച്ചിരുന്നു.ഇത് ഗുഹയിലൂടെ കിണറിലെത്തിപ്പെട്ട് ചാവാറായി  
കുളവും മണിക്കിണറിലേക്കുള്ള ഗുഹയും
               .                                                                                                                                                                                                                                                                                 55-60 വര്‍ഷം മുന്‍പാണ് ഈ സംഭവം.അന്നൊക്കെ നായന്മാര്‍ക്കു മാത്രമേ ക്ഷേത്രപ്രവേശനം പാടൂ.നായന്മാരൊത്ത്ചേര്‍ന്ന് ചീങ്കണ്ണിയെ പുറത്തെടുത്ത് കൊന്ന് ഇറച്ചി ഓരിവച്ചു. 300-ഓളം വര്‍ഷ്ങ്ങള്‍ക്കുമുന്‍പ് ഭടനായകന്മാരും നാടുവാഴികളുമായ ഇന്നത്തെ ഊരാളന്മാരുടെ പൂര്‍വികര്‍(കരുവന്നൂര്‍ മഠം) ക്ഷേത്രവുംഭൂസ്വത്തുക്കളും കയ്യേറി ,ബ്രാഹ്മണകുടുംബത്തെ നശിപ്പിച്ചു.അവരുടെ കളരിദൈവങ്ങളായ വേട്ടക്കൊരുമകന്‍,ഭഗവതി ഇവരെ തെക്കുവശത്ത് പ്രതിഷ്ഠിച്ചു.ടിപ്പുവിന്റെ പടയോട്ടക്കാലത്താവണം വടക്കുവശത്തെ നരസിംഹമൂര്‍ത്തീവിഗ്രഹം തകര്‍ത്തത്.





അമ്പലം പുനരുദ്ധാരണപ്രവര്‍ത്തനങ്ങളിലാണ്-2011 ഫെബ്രുവരി 06