കുഞ്ചാടി....പിന്നില്‍ ആനിക്കുളം,ആല്‍,അത്താണി |
ഇന്ന് കുഞ്ചാടിയുടെ കയ്യില്‍ മാത്രം ഓരര കന്നുണ്ട്.കുറെ കാലശേഷം കന്നുപൂട്ട് കണ്ടു. 10-14 ജോടി കന്നുകള്‍ പൂട്ടിയിരുന്ന ഭാസ്കരന്‍ നായരുടെ കണ്ടത്തിന്റെ ചിത്രമാണ് മനസ്സില്‍. ചേറിന്റെ ആ രസികന്‍ മണമാണ് മൂക്കില്‍. കുഞ്ചാടിയുടെ പോത്തുകളുടെ നിര്‍ജീവമായ കണ്ണുകള്‍.മത്സരപ്പാച്ചിലിന്റെ രസമോ ആക്രോശങ്ങളോ ഇല്ലാത്ത ഒരുകന്നുപൂട്ട്. എങ്കിലും ഈ കാഴ്ച കുറേ ഓര്‍മകള്‍ നല്‍കി. കുഞ്ചാടി നല്ല ഒരു കൃഷിക്കാരനാണ്.ഒരു പച്ചയായ മനുഷ്യന്‍.ഏതു കൂലിപ്പണിയും ചെയ്യും.കന്നിനോടുള്ള സ്നേഹമാണ് ഇപ്പഴും അവയെ വിക്കാതെ നിലനിര്‍ത്താന്‍ കാരണം. ഇതേ പോലെ ഏത്തവും നാട്ടില്‍നിന്ന് അന്യം വന്നു.കഴിഞ്ഞ് വര്‍ഷം രാജഗോപാലും അമ്മാവനും നടത്തിയിരുന്ന വാഴത്തോട്ടത്തിലാണ് അത് അവസാനം കണ്ടത്.പഴയ സ്റ്റൈലിലുള്ള കൊയ്ത്തും കന്നുപൂട്ടും പുറമത്ര പാടത്ത് ,എഴുവന്തലയിലുള്ളതിനേക്കാള്‍ ഇപ്പോഴുമുണ്ട്.
kollaamm
മറുപടിഇല്ലാതാക്കൂ