|
വജ്രജൂബിലി ആഘോഷം:കുഞ്ഞുണ്ണി എഴുത്തശ്ശന്‍ നഗര്‍. |
ആദിദ്രാവിഡ ലോവര്‍ പ്രൈമറി സ്കൂള്‍ എന്നാണ് പൂര്‍ണമായ പേര്‍ .കള്ളിവളപ്പില്‍ നാരായണന്‍ എന്ന അപ്പുകുട്ടനെഴുത്തശ്ശന്‍ ആണ് സ്ഥാപകന്‍.പട്ടിശ്ശീരിക്കടുത്ത് നരിമടയുടെ സമീപം കുറുക്കങ്കുന്നില്‍ , ബന്ധുവായ ചേലക്കാട്ടുതൊടി കൃഷ്ണനെഴുത്തശ്ശന്റെ സ്ഥലത്ത്,ഹരിജന്‍കുട്ടികളെ നിലത്തെഴുത്തും മറ്റും പഠിപ്പിക്കാനാണ് ഇത് തുടങ്ങിയത്. 1914-ഓടെ ഈ നാട്ടെഴുത്തുപള്ളിക്കൂടം വിളക്കത്രക്കാരുടെ പറമ്പിലേക്ക് മാറ്റി.ഇന്നീ സ്ഥലം പഴയ ചരിത്രവും പേറി ‘സ്കൂള്‍പറമ്പ്’ എന്ന് അറിയപ്പെടുന്നു.വലിയതൊടി ശിവന്‍ നായര്‍,മക്കര ഭാര്‍ഗവിയമ്മ എന്നിവരുടെ വളപ്പുകള്‍ക്കിടയിലാണ് ഇന്നീ പ്രദേശം.ഓലപ്പുര പൊളിഞ്ഞുവീണ് ഒരു കുട്ടി മരിച്ചതിനെതുടര്‍ന്ന് ഈ “പഞ്ചമസ്കൂള്‍“ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി.ഇത് 1935 നടുത്താണ്.കണ്ണേറിപ്പള്ളിയാലില്‍ എന്ന കൃഷിസ്ഥലമായിരുന്നു മുന്‍പിവിടം.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിനുകീഴിലായിരുന്നു അക്കാലത്ത് സ്കൂള്‍.1957-ല്‍ അഞ്ചാം ക്ലാസ് എടുത്തുകളഞ്ഞു.1976-ല്‍ ഓടിട്ടു.1972-73 കാലത്താണ് നാലാം ക്ലാസ്ബ്ലോക്ക് പണിതത്.1975 മാര്‍ച്ച് 7,8,9 തിയ്യതികളില്‍ മൂന്നുദിനം നീണ്ടുനിന്ന സ്കൂള്‍ വജ്രജൂബിലി, ബാലന്‍ നെടുങ്ങാടിമാസ്റ്റര്‍,കുട്ടനെഴുത്തശ്ശന്‍ മാസ്റ്റര്‍ എന്നിവരുടെ റിട്ടയര്‍മെന്റിനോടനിബന്ധിച്ചു നടന്നത് ഒരു ചരിത്രസംഭവമായിരുന്നു.
|
ശങ്കരന്‍ മാഷിന്റെ റിട്ടയര്‍മെന്റ് വേളയില്‍ ഗോവിന്ദന്മാഷിനുപഹാരം നല്‍കുന്നു. ബാലന്‍ നേടുങ്ങാടി മാസ്റ്റര്‍,സൂര്യന്‍ മാഷ്,ഗോവിന്ദന്‍ മാഷ്,മൂപ്പത്ത് രാമചന്ദ്രന്‍ മാഷ്,തച്ചന്‍പറമ്പ് ശങ്കരന്‍ മാഷ്,വാലിപ്പറമ്പില്‍ ശങ്കരന്‍ മാഷ്,സി.വി.ഉണ്ണികൃഷ്ണന്‍. |
|
നില്‍ക്കുന്നത്: കുട്ടന്‍ മാഷ്,ബാലന്നെടുങ്ങാടി മാഷ് ഇരിക്കുന്നവര്‍:ശങ്കരന്‍ മാഷ്,നോവിന്ദനെഴുത്തശ്ശന്‍ മാഷ്,സ്ഥാപകനും മാനേജറുമായ അപ്പുകുട്ടനെഴുത്തശ്ശന്‍,നാണിട്ടീച്ചര്‍ |
|
വജ്രജൂബിലി ഉദ്ഘാടനപരിപാടി:AEO ലാസര്‍,കോഴിക്കോട് RDD ചിത്രന്‍ നമ്പൂതിരിപ്പാട്,കുറുമാപ്പിള്ളി കേശവന്‍ നമ്പൂതിരിപ്പാട്,ചിറയില്‍ റാമകൃഷ്ണന്‍ മാഷ് |
|
നാരായണന്‍ എന്ന അപ്പുകുട്ടനെഴുത്തശ്ശന്‍ |
|
സൂര്യന്‍ മാഷ്,കോയാമക്കുട്ടി മാഷ്, രാമചന്ദ്രന്‍ മാഷ്,ആലിമാഷ്,രാജലക്ഷ്മിടീച്ചര്‍ |
ഒലിക്കടവത്ത് മാധവന്‍ നായര്‍,കൃഷ്ണന്‍കുട്ടിമാഷ്,അമ്മുക്കുട്ടിടീച്ചര്‍,കടമൊഴിത്തൊടി കൃഷ്ണന്‍ മാഷ്,cv. ഗോവിന്ദനെഴുത്തശ്ശന്‍ മാഷ്(-1968), ബാലന്‍ നെടുങ്ങാടിമാഷ്(-1975), വാലിപ്പറമ്പില്‍ ശങ്കരന്‍മാഷ്,നാണിക്കുട്ടി ടീച്ചര്‍(1945-1981),K.കുട്ടനെഴുത്തശ്ശന്‍ മാഷ്(1949-1981),CV.അമ്മുണ്ണി ടീച്ചര്‍ ,നാരായണന്‍ മാഷ്,അബൂബക്കര്‍,പത്തനംതിട്ട(1972-73),ശ്രീദേവി, ഓമല്ലൂര്‍(1976-78),രാജലക്ഷ്മി കടമ്മനാട്(1982-87),രാധാകൃഷ്ണന്‍ ചെങ്ങന്നൂര്‍(1978-82),ആമിനാള്‍ ബീവി, പത്തനംതിട്ട,അമ്മത്തൊടി രവീന്ദ്രന്‍ മാഷ്,ശാന്തകുമാരി മനിശ്ശീരി,വില്ലത്ത് മാധവിയമ്മ,സൂര്യനാരായണന്‍(1969-2002) ,മുഹമ്മദ് അലി,കോയാമക്കുട്ടി(1975-2005),രാമചന്ദ്രന്‍(1972-2005),അച്യുതാനന്ദന്‍,മൂപ്പത്ത് മോഹനന്‍,TP.സുരേഷ് (sureshezhuvanthala@gmail.com),എന്നിവര്‍ ഇവിടത്തെ അധ്യാപകരായിരുന്നു.1972-73 കാലത്താണ് അറബിക് തുടങ്ങിയത്.അസ്മാബി (1972-75) ആണ് ആദ്യാറബിക് ടീച്ചര്‍. ചിത്രങ്ങള്‍:രാജലക്ഷ്മി ടീച്ചര്‍,സൂര്യന്‍ മാഷ്,കുട്ടന്‍ മാഷ്,നാണിക്കുട്ടി ടീച്ചര്‍,ശ്രീദേവി ടീച്ചര്‍