2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

ERIPURAM TEMPLE



എരിപുരം അമ്പലം ഏറെക്കുറെ ഗ്രാമത്തിന്റെ മധ്യത്തിലാണ്.ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് തകര്‍ത്തതാണത്രെ ക്ഷേത്രം.പിന്നീട് കാടുപിടിച്ചുകിടന്നു.OP.രാമകൃഷ്ണന്‍,പാറക്കണ്ണി കുട്ടന്‍,VP.ഉണ്ണികൃഷ്ണന്‍,ചന്തു,KPജനാര്‍ദ്ദനന്‍ എന്നിവരൊക്കെ ചേര്‍ന്നാണ് ഒരു മണ്ഡലമാസക്കാലത്ത് ഇവിടെ വീണ്ടും വിളക്കുതെളിയിച്ചത്. 1986 ലെ പുനപ്രതിഷ്ഠക്കുശേഷമാണ്  ഇപ്പോള്‍ കാണുന്ന     രൂപത്തില്‍ ക്ഷേത്രം മാറിയത്. കുഞ്ചുണ്ണിമാസ്റ്റര്‍,അയ്യപ്പന്‍ മാസ്റ്റര്‍(അപ്പുട്ടിമാഷ്),ജവാന്‍ കുട്ടനെഴുത്തശ്ശന്‍,രാജഗോപാലന്‍ നായര്‍ എന്നീ പേരുകള്‍ അമ്പലപുരോഗതീചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടും.കുട്ടിക്കാലത്ത് ആടിനെ മേക്കലും കളിയുമെല്ലാം അമ്പലപ്പറമ്പിലായിരുന്നു.ചട്ടിപ്പന്തുകളിക്കുള്ള ചില്ലോടുകഷണങ്ങള്‍ ഇവിടന്നാണ് ശേഖരിക്കുക.അന്ന് ക്ഷേത്രക്കുളത്തിന്റെ പടവുകള്‍ കുറെ ഉണ്ടായിരുന്നു.തിരുവാതിര കുളിക്കാന്‍ പെണ്ണുങ്ങളും കുട്ടികളും കുളത്തിലേക്കാണ് വന്നിരുന്നത്.അമ്പലത്തിനുമുന്നിലൂടെയായിരുന്നു റോഡിലെത്താനുള്ള ഒരു പ്രധാന വഴി.ഈ റോഡ് റ്റിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് നിര്‍മ്മിച്ചതാണ്.ഐതിഹ്യം: പണ്ട് ഇവിടം നിബിഡവനമായിരുന്നു.ഉത്തമന്‍ എന്ന ബ്രാഹ്മണന്‍ ഗൃഹം പണിയുകയും(എരിപുരം മന...?!) നരസിംഹ-ഗണപതിമാരെ പ്രതിഷ്ഠിക്കുകയും ചെയ്തു.ചരിത്രം:കണ്ണമ്പ്രാന്തിരി ഒരു ആദ്യകാലശാന്തിക്കാരനായിരുന്നു.അന്ന് കഴകം മാരയമംഗലക്കാരാണ്.കരുവന്നൂര്‍ കൃഷ്ണന്‍കുട്ടിപ്പണിക്കരുടെ മരുമകന് ,Indian Oil Corporation -ല്‍ ജോലികിട്ടിയതിന്റെ ഉപകാരസ്മരണക്കാണ് ചുറ്റുമതില്‍ പണിതത്.മൂന്ന് കടവുകെട്ടിത്തിരിച്ച കുളം മനോഹരമായിരുന്നു.കുളത്തിന്റെ വടക്കുകിഴക്കേ മൂലയില്‍നിന്ന് ക്ഷേത്രക്കിണറിലേക്ക് ഒരു ഗുഹ ഉണ്ടായിരുന്നത്രേ.കുളത്തില്‍ ഒരു ചീങ്കണ്ണി താമസിച്ചിരുന്നു.ഇത് ഗുഹയിലൂടെ കിണറിലെത്തിപ്പെട്ട് ചാവാറായി  
കുളവും മണിക്കിണറിലേക്കുള്ള ഗുഹയും
               .                                                                                                                                                                                                                                                                                 55-60 വര്‍ഷം മുന്‍പാണ് ഈ സംഭവം.അന്നൊക്കെ നായന്മാര്‍ക്കു മാത്രമേ ക്ഷേത്രപ്രവേശനം പാടൂ.നായന്മാരൊത്ത്ചേര്‍ന്ന് ചീങ്കണ്ണിയെ പുറത്തെടുത്ത് കൊന്ന് ഇറച്ചി ഓരിവച്ചു. 300-ഓളം വര്‍ഷ്ങ്ങള്‍ക്കുമുന്‍പ് ഭടനായകന്മാരും നാടുവാഴികളുമായ ഇന്നത്തെ ഊരാളന്മാരുടെ പൂര്‍വികര്‍(കരുവന്നൂര്‍ മഠം) ക്ഷേത്രവുംഭൂസ്വത്തുക്കളും കയ്യേറി ,ബ്രാഹ്മണകുടുംബത്തെ നശിപ്പിച്ചു.അവരുടെ കളരിദൈവങ്ങളായ വേട്ടക്കൊരുമകന്‍,ഭഗവതി ഇവരെ തെക്കുവശത്ത് പ്രതിഷ്ഠിച്ചു.ടിപ്പുവിന്റെ പടയോട്ടക്കാലത്താവണം വടക്കുവശത്തെ നരസിംഹമൂര്‍ത്തീവിഗ്രഹം തകര്‍ത്തത്.





അമ്പലം പുനരുദ്ധാരണപ്രവര്‍ത്തനങ്ങളിലാണ്-2011 ഫെബ്രുവരി 06